മെഡിക്കൽ കോളേജിൽ സീനിയർ റസിഡന്റ് ഒഴിവ് ; അഭിമുഖം 20ന്

Eranakulam
Print Friendly, PDF & Email

എറണാകുളം – സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിലേക്ക് സീനിയർ റസിഡന്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ആറുമാസത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസ വേതനം 73,500 രൂപ.

എം.ബി.ബി.എസ്, എം.ഡി അല്ലെങ്കിൽ ഡി.എൻ.ബി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ടി.സി.എം.സി രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഫെബ്രുവരി 20 ന് മെഡിക്കൽ കോളേജിലെ മെഡിക്കൽ സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ ഹാജരാകണം. രജിസ്ട്രേഷൻ സമയം അതേ ദിവസം രാവിലെ 10.30 മുതൽ 11 വരെ.
കൂടുതൽ വിവരങ്ങൾക്ക്: 0484-2754000, 0484-2754416.

Leave a Reply

Your email address will not be published. Required fields are marked *