പത്മവിഭൂഷൻ ജസ്റ്റിസ് കെ.ടി. തോമസിനെ ആദരിച്ചു.

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ച സുപ്രീംകോടതി മുൻ ജസ്റ്റിസും പമ്പ ബോട്ട് റേയ്സ് ക്ലബ്ബിൻ്റ് രക്ഷാധികാരിയും ആയ പത്മവിഭൂഷൻ ജസ്റ്റിസ് കെ .ടി.തോമസിനെ, പമ്പ ബോട്ട് റേസ് ക്ലബ് ഭാരവാഹികൾ ആദരിച്ചു. 67- മത് കെ .സി .മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുന്നാൾ പമ്പ ജലോത്സവത്തിന് മുന്നോടിയായിട്ടാണ് ആദരവ് സംഘടിപ്പിച്ചത്. വർക്കിംഗ് പ്രസിഡണ്ട് വിക്ടർടി.തോമസിന്റെ അധ്യക്ഷതയിൽ നടന്ന ആദരിക്കൽ ചടങ്ങിൽ ജലമേള മുഖ്യ സ്പോൺസർ നോഹ ജോർജ് ചിറമണ്ണിൽ, അനിൽ ടി.തോമസ്, ജനറൽ കൺവീനർ വി .ആർ.രാജേഷ്, വൈസ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ, ഷിജിൻ വർഗീസ് എന്നിവർ പങ്കെടുത്തു.

ജാതിമത വർഗ്ഗവർണ്ണ ചിന്തകൾക്കതീതമായി മനുഷ്യൻ ഒന്നാണെന്ന് ഉള്ള സന്ദേശമുയർത്തുന്നതാണ് ഓരോ വള്ളംകളി എന്നും നീരേറ്റുപുറം പമ്പ ജലോത്സവം അതിന്റെ പാരമ്പര്യം കൊണ്ട് തന്നെ ജനമനസ്സിൽ സ്ഥാനം ഉറപ്പിച്ചതാണെന്നും ജസ്റ്റിസ് കെ.ടി. തോമസ്പറഞ്ഞു. നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ നടക്കുന്ന ജലോത്സവത്തിന് എല്ലാ ഭാവുകങ്ങളും അദ്ദേഹം നേർന്നു.


ഫോട്ടോ ക്യാപ്ഷൻ
രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ച സുപ്രീംകോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനെ നീരേറ്റുപുറം പമ്പ ബോട്ട് റേയ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചപ്പോൾ. വൈസ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ, ജനറൽ കൺവീനർ വി ആർ രാജേഷ്, അനിൽ ടി തോമസ്, വർക്കിംഗ് പ്രസിഡണ്ട് വിക്ടർ ടി തോമസ്, പമ്പ ജലമേളയുടെ ഈ വർഷത്തെ സ്പോൺസർ നോഹ ജോർജ് ചിറമണ്ണിൽ എന്നിവർ സമീപം.

Leave a Reply

Your email address will not be published. Required fields are marked *