നാടൻ പാട്ട് മത്സരം ഉദ്ഘാടനവും, സമ്മാന വിതരണവും

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സംസ്ഥാന യുവജന ക്ഷേമ ബോർഡ് പത്തനംതിട്ട ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃതത്തിൽ നടന്ന മണിനാദം ജില്ലാതല നാടൻ പാട്ട് മത്സരം പത്തനംതിട്ട മുനിസിപ്പൽ ചെയർപേഴ്‌സൺ സിന്ധു അനിൽ ഉദ്ഘാടനവും സമ്മാന വിതരണവും ടൗൺ സ്‌ക്വയറിൽ നിർവഹിച്ചു. ജില്ലാ കോർഡിനേറ്റർ ബിബിൻ ഏബ്രഹാം അധ്യക്ഷനായി. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ചന്ദ്രികാ ദേവി , അവളിടം ക്ലബ്ബ് ജില്ലാ കോർഡിനേറ്റർ സി.പി ദീപ, മുനിസിപ്പൽ കൗൺസിലർ എസ് ഫാത്തിമ, റാന്നി ബ്ലോക്ക് കോർഡിനേറ്റർ എസ് അഭിലാഷ് എന്നിവർ പങ്കെടുത്തു. ഗോൾഡൻ വോയ്‌സ്, യുവാ ക്ലബ്ബ് പരുമല, അവളിടം ക്ലബ്ബ് ഇരവിപേരൂർ എന്നിവർ ഒന്ന്, രണ്ട്, മൂന്ന് `സ്ഥാനം നേടി 25000, 10000 , 5000 രൂപ സമ്മാനതുകയ്ക്ക് അർഹരായി.

Leave a Reply

Your email address will not be published. Required fields are marked *