അപകടക്കെണിയായി റോഡിലെ കുഴികൾ

Pathanamthitta
Print Friendly, PDF & Email

അന്താരാഷ്ട്ര നിലവാരത്തിൽ പണിത കോന്നി – തണ്ണിത്തോട് റോഡിൽ രൂപപ്പെട്ട കുഴികൾ അപകടക്കെണിയാകുന്നു. കോന്നി മുരിങ്ങമംഗലം ജംഗ്ഷൻ മുതൽ ഞള്ളൂർ വരെയുള്ള ഭാഗത്ത് ചെറുതും വലുതുമായ എട്ടോളം കുഴികളാണ് റോഡിൽ രൂപെട്ടിട്ടുള്ളത്. കോന്നി ഞള്ളൂർ വനഭാഗം, പയ്യനാമൺ വഞ്ചിപടി,പയ്യനാമൺ ചന്തഭാഗം, പത്തലുകുത്തി, മുരിങ്ങമംഗലം അമ്പലം ജംഗ്ഷൻ, പയ്യനാമൺ പഴയ പോസ്റ്റ് ഓഫീസ് പടി എന്നിവടങ്ങളിൽ ആണ് കൂടുതലും കുഴികൾ രൂപപ്പെട്ടിട്ടുള്ളത്. ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയ റോഡിൽ കുഴികൾ രൂപപെട്ടിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും കുഴിയടക്കാൻ പൊതുമരാമത്ത് റോഡ് വിഭാഗം തയ്യാറായിട്ടില്ല. വളവുകളിൽ ആണ് കൂടുതലും കുഴികൾ രൂപപെട്ടിട്ടുള്ളത്. വേഗതയിൽ വരുന്ന വാഹനങ്ങൾ കുഴിയുടെ അടുത്ത് എത്തിയ ശേഷം മാത്രമാണ് ശ്രദ്ധിക്കുക. അപ്പോഴേക്കും വാഹനത്തിന്റെ ടയറുകൾ കുഴിയിൽ പതിച്ചിട്ടുണ്ടാകും. ഇരുചക്ര വാഹന യാത്രക്കാർക്ക് ആണ് ഇത് കൂടുതൽ ഭീഷണിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *