പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിന് കമ്മിറ്റിയെ നിയമിച്ച് ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തെ എതിർക്കും – എ എം ജാഫർഖാൻ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: നിലവിൽ ഒന്നര കൊല്ലം വൈകിയ പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിന് കമ്മീഷനെ വയ്ക്കാതെ കമ്മിറ്റിയെ നിയമിച്ച് നടപ്പാക്കാനുള്ള നീക്കം ഫലത്തിൽ ശമ്പളവും, ആനുകൂല്യങ്ങളും വെട്ടികുറയ്ക്കാനുള്ള നീക്കമായി മാറാനാണ് സാധ്യതയെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.എം. ജാഫർഖാൻ അഭിപ്രായപ്പെട്ടു. എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമ്മീഷനെ വച്ചു നടപ്പിലാക്കിയ പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ പോലും ശമ്പള ശോഷണം ആണ് ജീവനക്കാർക്ക് അനുഭവപ്പെട്ടത്. യുഡിഎഫ് ഗവൺമെൻറ് നടപ്പിലാക്കിയ പത്താം ശമ്പള പരിഷ്കരണ തുകയിൽ കൃത്യമായി ക്ഷാമബത്ത നൽകിയിരുന്നുവെങ്കിൽ പതിനൊന്നാം ശമ്പളപരിഷ്കരണത്തിൽ ലഭിക്കുന്നതിനേക്കാൾ മാസ ശമ്പളം ജീവനക്കാർക്ക് ലഭിക്കുമായിരുന്നു.

കഴിഞ്ഞ പേ റിവിഷനിൽ 10% ശമ്പള വർദ്ധനവ് നൽകുകയും തുടർന്ന് കഴിഞ്ഞ നാല് വർഷമായി ലഭിക്കേണ്ടിയിരുന്ന ശരാശരി 20% ക്ഷാമബത്ത നൽകാതിരിക്കുന്നതിലൂടെ ജീവനക്കാർക്ക് ശമ്പളത്തിൽ വൻ കുറവ് വന്നിട്ടുള്ള സാഹചര്യമാണ് നിലവിലുള്ളത്.
സർക്കാർ ജീവനക്കാരുടെ കണ്ണിൽ പൊടിയിടുന്ന ഇത്തരം ശമ്പള പരിഷ്കരണത്തിന് എതിരെ ശക്തമായ സമര പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ഇത്തരം തട്ടിപ്പുകൾ ജീവനക്കാർക്ക് ബോധ്യപ്പെട്ടതുകൊണ്ട് അതിനനുസരിച്ചുള്ള പ്രതികരണം വരും തെരഞ്ഞെടുപ്പുകളിലും ഉണ്ടാകും എന്നും അസോസിയേഷൻ പ്രസിഡൻറ് പറഞ്ഞു.

ജില്ലാ പ്രസിഡൻ്റ് അജിൻ ഐപ്പ് ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എ പി സുനിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എസ് വിനോദ്കുമാർ സംസ്ഥാന സെക്രട്ടറി അനിൽ ബാബു , ജില്ലാ സെക്രട്ടറി ഷിബു മണ്ണടി,ജില്ലാ ട്രഷറർ ജി ജയകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൻവർ ഹുസൈൻ, ബി പ്രശാന്ത് കുമാർ, ബിജു ശാമുവേൽ, ജില്ലാ വൈസ് പ്രസിഡൻ്റ് എസ് കെ സുനിൽകുമാർ, വിഷ്ണു സലിംകുമാർ, ഡി ഗീത , അബു കോശി,വിനോദ് മിത്രപുരം, ജില്ലാ ജോയിൻ്റ് സെക്രട്ടറി അനിൽകുമാർ ജി, ദിലീപ് ഖാൻ, പിക്കു വി സൈമൺ,അനു കെ അനിൽ,നൗഫൽ ഖാൻ, ഷെബിൻ വി ഷെയ്ക്ക്, ജുഫാലി മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *