ബാലികമാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പോക്‌സോ കേസ് പ്രതിയെ പിടികൂടി

Crime
Print Friendly, PDF & Email

ആറന്മുള – ബാലികമാരെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ പോലീസ് പിടികൂടി. ഇടയാറന്മുള എരുമക്കാട് മോഡിയിൽ വീട്ടിൽ എം.കെ. സുരേഷിനെ(52)യാണ് ചെങ്ങന്നൂരിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. 2022 ൽ ആറൻമുള പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതി ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോയത്. തുടർന്ന് കോടതി എൽ.പി. വാറണ്ട് പുറപ്പെടുവിച്ചു. ജില്ലാപോലീസ് മേധാവി ആർ. ആനന്ദിന്റെ നിർദ്ദേശത്തെ തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെക്കുറിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതി വീട്ടിലെത്തിയതായി വിവരം ലഭിച്ചതറിഞ്ഞ് പോലീസ് അവിടെ എത്തി. പോലീസിനെ കണ്ട് ഇയാൾ രക്ഷപ്പെട്ടു. തുടരന്വേഷണത്തിൽ ചെങ്ങന്നൂർ ബസ് സ്‌റ്റേഷനിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

പോലീസ് ഇൻസ്‌പെക്ടർ വി.എസ്. പ്രവീണിന്റെ നേതൃത്വത്തിലുളള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണിക്കൃഷ്ണൻ, ഹരികൃഷ്ണൻ, വിഷ്ണു, ജിഷ്ണു എ.പി.,അനീഷ് ആനന്ദ് എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *