അടൂർ – എസ്എൻഡിപി യോഗം അടൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ പ്രാർത്ഥനാ ഹാളിൽ കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളും എസ്എൻഡിപി യോഗം സ്ഥാപക വൈസ് പ്രസിഡണ്ടുമായ ഡോ.പല്പു. (പത്മനാഭൻ പല്പു
എൽ.എം.എസ്., ഡി.പി.എച്ച്. (കാന്റർബറി)എഫ്.ആർ.ഐ.പി.എച്ച്. (ലണ്ടൻ) 162-ാം ജന്മവാർഷിക അനുസ്മരണം യോഗം കൗൺസിലർ എബിൻ അമ്പാടിയിൽ ഉദ്ഘാടനം ചെയ്തു.
യൂണിയൻ കൺവീനർ അഡ്വക്കേറ്റ് മണ്ണടി മോഹനൻ സ്വാഗതം പറഞ്ഞ യോഗം യൂണിയൻ ചെയർമാൻ അഡ്വക്കേറ്റ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയങ്ങളായ വയല ചന്ദ്രശേഖരൻ, അരുൺ ആനന്ദ്, സൈബർ സേന കേന്ദ്ര സമിതി അംഗം അശ്വിൻ പ്രകാശ് സൈബർ സേന യൂണിയൻ കോഡിനേറ്റർ വിനോദ് വാസുദേവൻ എന്നിവർ നേതൃത്വം നൽകി.



