സ്വകാര്യ ബസിടിച്ച കാൽനട യാത്രികൻ മരണപ്പെട്ടു

Pathanamthitta
Print Friendly, PDF & Email

അടൂർ – സ്വകാര്യ ബസിടിച്ച കാൽ നടയാത്രികൻ മരണപ്പെട്ടു. പെരിങ്ങനാട് തെക്കുംമുറി ശാന്തിക്കുന്നിൻ പടിഞ്ഞാറ്റേതിൽ ബാബു (50) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി ഒൻപതിന് ചേന്നംപള്ളി ജങ്ഷനു സമീപം അടൂർ – കായംകുളം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് ബാബുവിനെ ഇടിച്ചത്. പരിക്കേറ്റ ബാബുവിനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി സ്ഥിതി വഷളാകുകയും പെട്ടെന്ന് ചെങ്ങന്നൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *