മല്ലപ്പള്ളി – അയിരൂർതറ സ്വദേശി അജിത് ഫ്രാൻസിസാണ് മദ്യപിച്ച് തുണിയുരിഞ്ഞു പ്രതിഷേധം നടത്തിയത്. ഇന്നലെ വൈകുന്നേരം 4.30 യോടെ മദ്യപിച്ചെത്തിയ അജിത് ഫ്രാൻസിസ് ഗ്രാമ പഞ്ചായത്ത് ഓഫിസിലെത്തി അസഭ്യം പറയുകയും വസ്ത്രം പറിച്ചെറിഞ്ഞു നഗ്നതാ പ്രദർശനം നടത്തുകയും ചെയ്തത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സൂസൻ ഡാനിയേലിനേയും വനിതാ ജീവനക്കാരെയും ഇയാൾ അസഭ്യം പറയുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിവരമറിയിച്ചതോടെ മല്ലപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ ആനിക്കാട് ഗ്രാമ പഞ്ചായത്ത് ഭരണസമിതി പ്രതിഷേധം രേഖപ്പെടുത്തി.


