തിരുവല്ല : സെൻട്രൽ ട്രാവൻകൂർ സഹോദയ കോംപ്ലക്സ് കലോത്സവത്തിൽ കാറ്റഗറി – ഒന്ന് (പെൺകുട്ടികൾ) നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനം (First A Grade) നേടി അയ്ന അനൂപ് (സെൻ്റ് മേരിസ് പബ്ലിക് സ്കൂൾ, മുളക്കുഴ ). കലോത്‌സവത്തിൽ ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 56 സ്‌കൂളുകളിൽ നിന്നുള്ള അയ്യാരത്തിൽപരം മത്സരാർത്ഥികൾ 140 ഇനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. തിരുവല്ല മാന്താനം ചോയ്‌സ് സ്‌കൂളിൽ കേരള സഹോദയ കോംപ്ലക്സുകളുടെ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഡോ. ദീപ ചന്ദ്രൻ ഉത്ഘാടനം ചെയ്തു. വിവിധ മത്സരങ്ങൾ നാല് പ്രധാന വേദികളിലും 19 ഉപവേദികളിലും അരങ്ങേറും.


