നിരോധിത പുകയില ഉല്പന്നങ്ങളുമായി അതിഥി തൊഴിലാളി പിടിയിൽ

Crime
Print Friendly, PDF & Email

റാന്നി – നിരോധിത പുകയില ഉല്പന്നങ്ങൾ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന ബീഹാർ സ്വദേശിയെ പോലീസ് പിടികൂടി. ചമ്പാരൻ ബാധേർപ്പൂർ പ്രമോദ് മുഖ്യ (32) ആണ് പിടിയിലായത്. റാന്നി പെരുംപുഴയിൽ പ്രമോദ് നടത്തുന്ന പാൻമസാല കടയിൽ എസ്.ഐ കവിരാജനും സംഘവും 15 ന് ഉച്ചക്ക് 12 ന് പരിശോധന നടത്തിയപ്പോൾ നിരോധിത പുകയില ഉല്പന്നമായ ഹാൻസിന്റെ 513 പായ്ക്കറ്റുകൾ കണ്ടെടുക്കുകയായിരുന്നു.സംഭവത്തിൽ പ്രതിയെയും വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന പുകയില ഉല്പന്നങ്ങളും കസ്റ്റഡിയിലെടുത്തു. എസ്.സി.പി.ഓ അജാസ്, സി.പി.ഓ മുബാറക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ലഹരി ഉത്പന്നങ്ങൾ വില്പന നടത്തുന്നവർക്കെതിരെയുള്ള ശക്തമായ നടപടികൾ ഇനിയും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *