ഏനാത്ത് റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ച് കാൽനട യാത്രികൻ മരിച്ചു

Pathanamthitta
Print Friendly, PDF & Email

അടൂർ – കൊല്ലം ജില്ലാ അതിർത്തിയായ ഏനാത്ത് വെച്ച് ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ചു കോട്ടയം സ്വദേശിയായ സുജിത്ത് ആണ് മരിച്ചത്. സ്വന്തം കാർ നിർത്തി ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് പോകാനൊരുങ്ങവേ മറ്റൊരു വാഹനത്തെ ഓവർട്ടേക്ക് ചെയ്തുവന്ന കാറാണ് സുജിത്തിനെ ഇടിച്ചു തെറിപ്പിച്ചത്. സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു എന്നാണു ദൃക്‌സാക്ഷികൾ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *