പത്തനംതിട്ട – കേരള രാഷ്ട്രീയത്തിൽ രാഷ്ട്രീയ എതിരാളികൾക്ക് പോലും സമ്മതനായ നേതാവായിരുന്നു ഉഴവൂർ വിജയൻ എന്ന് എൻ സി പി (എസ്) സംസ്ഥാന സെക്രട്ടറി ചന്ദനത്തോപ്പ് അജയകുമാർ. എൻ സി പി മുൻ സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ എട്ടാം ചരമ വാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് ജിജി വട്ടശ്ശേരിൽ അദ്ധ്യക്ഷത വഹിച്ചു. ജോസ് കുറഞ്ഞുർ, ചെറിയാൻ ജോർജ് തമ്പു, എം. മുഹമ്മദ് സാലി, അഡ്വക്കേറ്റ് ശ്രീഗണേഷ്, കെ.ജി റോയ്, വർഗീസ് മാത്യു, സാബുഖാൻ, അനില പ്രദീപ്, ഹബീബ് റാവുത്തർ, ബിനോജ് തെന്നാടൻ, സോണി സാമുവൽ, സുജോ വർഗീസ്, സജിൻ മാത്യു, നരേഷ് പള്ളിക്കൽ, അഡ്വക്കേറ്റ് നൈസ്സാം മുഹമ്മദ്, മനോജ് തിരുവല്ല, രഞ്ജിത്ത് അടൂർ, സ്വപ്ന റാണി, രജനി, ഷാഫി വലഞ്ചുഴി എന്നിവർ സംസാരിച്ചു.

ഫോട്ടോ ക്യാപ്ഷൻ:
എൻ സി പി (എസ്) പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഉഴവൂർ വിജയൻ അനുസ്മരണം സംസ്ഥാന സെക്രട്ടറി ചന്ദനത്തോപ്പ് അജയകുമാർ ഉദ്ഘാടനം ചെയ്യുന്നു


