ഷോപ്പ്സ് യൂണിയൻ ( CITU ) ഏരിയ സമ്മേളനങ്ങൾ ആരംഭിച്ചു.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : വ്യാപാര – വാണിജ്യ മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ സംഘടനയായ ഷോപ്പ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ ( CITU ) പത്തനംതിട്ട ഏരിയ സമ്മേളനം ഷോപ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എസ്‌. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏരിയ വൈസ് പ്രസിഡന്റ്‌ റെജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു.

ഏരിയ സെക്രട്ടറി അഡ്വ. പി. സി. ഹരി പ്രവർത്തന റിപ്പോർട്ടും ജില്ലാ സെക്രട്ടറി അഡ്വ. ആർ. രവി പ്രസാദ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
സി ഐ ടി യു ജില്ലാ ജോ. സെക്രട്ടറി കെ.അനിൽ കുമാർ,ജില്ലാ വൈസ്. പ്രസിഡന്റ്‌ ശ്യാമ ശിവൻ,ഓട്ടോ ടാക്സി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം അഡ്വ. അബ്ദുൾ മനാഫ്, യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങായ സുധീർ. ജി, രാജി അനിൽ,മോനി ജോസഫ്, ആർ.ഹരീഷ്,സന്തോഷ്‌എന്നിവർ സംസാരിച്ചു. വ്യാപാര – വാണിജ്യ മേഖലയിൽ തൊഴിൽ എടുക്കുന്നവർക്ക് മിനിമം വേതനം നടപ്പിലാക്കണമെന്നും തൊഴിൽ സുരക്ഷ ഉറപ്പു വരുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഭാരവാഹികൾ

പ്രസിഡന്റ്‌: ഷാജി. പി. മാത്യു
വൈസ് പ്രസിഡന്റ്മാർ: റെജി എബ്രഹാം, രാജി അനിൽ, കോയാമോൻ
സെക്രട്ടറി: റോയ് വർഗ്ഗീസ്
ജോ. സെക്രട്ടറിമാർ: ആർ. ഹരീഷ്, സന്തോഷ്‌ നന്ദിലത്ത്,പി. കെ. സുനിൽ കുമാർ
ട്രഷറർ: വിഷ്ണു ജയൻ
ഉൾപ്പടെ 22 അംഗ കമ്മിറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.

ഫോട്ടോ ക്യാപ്ഷൻ:
ഷോപ്സ് & കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് എംപ്ലോയീസ് യൂണിയൻ പത്തനംതിട്ട ഏരിയ സമ്മേളനം ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം എസ്‌. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *