തിരുവല്ല: കഞ്ചാവും ഹാഷിഷ് ഓയിലുമായി അന്യ സംസ്ഥാന തൊഴിലാളിയെ എക്‌സൈസ് സംഘം പിടികൂടി. കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മജ്‌നുൾ ഇസ്ലാം (27) ആണ് അറസ്റ്റിലായത്.
ആസാമിൽ നിന്നും കഞ്ചാവും ഹാഷിഷ് ഓയിലും എത്തിച്ച് വിൽപ്പന നടത്തി വരികയായിരുന്നു. ഇയാളുടെ പക്കൽ നിന്നും 1.240 കിലോഗ്രാം കഞ്ചാവും 0.125 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. എക്‌സൈസ് റേഞ്ച് ഇൻസ്‌പെകടർ മിഥുൻമോഹന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എം.കെ വേണുഗോപാൽ, പ്രിവന്റിവ് ഓഫീസർ മാരായ സുശീൽ കുമാർ, വിജയദാസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷിജു, രാഹുൽ സാഗർ, രാഹുൽ വി.എസ്, ഓഫീസർ മിനിമോൾ ഡ്രൈവർ ഹുസൈൻ എന്നിവർ ഉണ്ടായിരുന്നു.


