പ്രളയ സാധ്യത മുന്നറിയിപ്പ് ; പത്തനംതിട്ട ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ നിന്നുള്ള അറിയിപ്പ്
അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെയും(IDRB), കേന്ദ്ര ജല കമ്മീഷന്റെയും (CWC) താഴെ പറയുന്ന നദികളിൽ *ഓറഞ്ച്, മഞ്ഞ അലർട്ടുകൾ* പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക
*ഓറഞ്ച് അലർട്ട്
പത്തനംതിട്ട : മണിമല (തോണ്ടറ സ്റ്റേഷൻ {വള്ളംകുളം}
*മഞ്ഞ അലർട്ട്
പത്തനംതിട്ട : അച്ചൻകോവിൽ (കല്ലേലി സ്റ്റേഷൻ, കോന്നി GD സ്റ്റേഷൻ), മണിമല (കല്ലൂപ്പാറ സ്റ്റേഷൻ – CWC)
എറണാകുളം : മൂവാറ്റുപുഴ (മൂവാറ്റുപുഴ സ്റ്റേഷൻ, തൊടുപുഴ സ്റ്റേഷൻ)
തൃശൂർ : കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ)
വയനാട് : കബനി (കേലോത്ത്കടവ് സ്റ്റേഷൻ, മൊതക്കര സ്റ്റേഷൻ-CWC)
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.
പുറപ്പെടുവിച്ച സമയവും തീയതിയും: 11.00 AM; 28/06/2025
CWC-IDRB-KSEOC-KSDMA


