തട്ട : വിമാനാപകടത്തിൽ മരിച്ച പുല്ലാട് സ്വദേശിനി രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസീൽദാർ പവിത്രനെ സർവീസിൽനിന്ന് പുറത്താക്കണമെന്ന് തട്ടയിൽ മല്ലിക തെക്ക് എൻഎസ്എസ് കരയോഗം ആവശ്യപ്പെട്ടു. കരയോഗം പ്രസിഡന്റ് എ.കെ. വിജയൻ അദ്ധ്യക്ഷനായി. എ. ഗോപിനാഥൻ നായർ, ജി. വാസുദേവൻപിള്ള, കെ.ആർ. രാജൻ, സന്തോഷ്‌കുമാർ, എം.വി. ശ്രീകുമാർ, സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഒരിപ്പുറത്ത് ഭഗവതി ദേവസ്വം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ.പി. കൃഷ്ണൻകുട്ടിയെ യോഗം അനുമോദിച്ചു.
കുളനട : അഹമ്മദാബാദ് വിമാനാപകടത്തിൽ മരണപ്പെട്ട രഞ്ജിത ജി.നായരെയും, നായർ സമുദായത്തെയും അപമാനിച്ച ഡെപ്യൂട്ടി തഹസീൽദാർ പവിത്രന്റെ നടപടിയിൽ കുളനട പനങ്ങാട് 1067-ാം നമ്പർ ശ്രീമണികണ്ഠവിലാസം എൻഎസ്എസ് കരയോഗം പ്രതിഷേധിച്ചു. കരയോഗം പ്രസിഡന്റ് എം.ആർ. രാജീവൻപിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി എ.എൻ. മുരളീധരൻപിള്ള എൻ. പ്രശാന്ത്, കെ.കെ. മുരളീധരൻപിള്ള എന്നിവർ പ്രസംഗിച്ചു.


