ലഹരി ഉപയോഗം സർഗാത്മകതയ്ക്ക് ദോഷമെന്ന് ബെന്യാമിൻ

Pathanamthitta
Print Friendly, PDF & Email

തിരുവല്ല – പുതുതലമുറ ഭാഷയ്ക്ക് പ്രാധാന്യം നൽകി ഭാവന സൃഷ്ടിയുള്ളവരായി വളരണമെന്നും ലഹരി ഉപയോഗം സർഗാത്മകതയെ ബാധിക്കുമെന്നും സാഹിത്യകാരൻ ബെന്യാമിൻ. എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ വിദ്യാർത്ഥികൾക്കായി നടപ്പാക്കുന്ന ‘ലഹരിക്കെതിരെ വായനാ ലഹരി’ ജില്ലാതല ഉദ്ഘാടനം തിരുവല്ല എം.ജി എം. ഹയർസെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഷ്ടങ്ങളെ ഓർത്തു ദുഃഖിക്കാതെ ജീവിതത്തെ പ്രത്യാശാപരവും ശുഭപ്രതീക്ഷയോടുകൂടി കാണുവാൻ കഴിയണം. പ്രലോഭനങ്ങൾക്ക് അടിമപ്പെടാതെ കള്ള പ്രചരണങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കഠിനാധ്വാനത്തോടെ പ്രവർത്തിച്ചാൽ ജീവിതവിജയം കൈവരിക്കാൻ സാധിക്കും. ലഹരി ഉപയോഗിക്കുന്നവരുടെ ജീവിതം സമൂഹത്തിൽ ശപിക്കപ്പെട്ടവരുടേതാണ്. പുതുതലമുറ ജീവശ്വാസം പോലെ വായനയെ കാണണം.
എന്താകുവാനാണോ ആഗ്രഹിക്കുന്നത് അതിന്റെ പരമോന്നതിയിൽ എത്തുവാൻ പ്രയത്‌നിക്കണം. ഭാവനാലോകം ബുദ്ധിയുടെ വികാസത്തിന് മുഖാന്തരമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്‌കൂൾ പ്രിൻസിപ്പൽ പി.കെ തോമസ് അധ്യക്ഷനായി. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ സനിൽ എസ് മുഖ്യസന്ദേശം നൽകി. വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ. ജോസ് കളീക്കൽ, തിരുവല്ല എക്‌സൈസ് ഇൻസ്‌പെക്ടർ മിഥുൻ മോഹൻ , ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ദീപാ മേരി ജേക്കബ്, ഫാ. സി വി ഉമ്മൻ, അധ്യാപകരായ മത്തായി ടി വർഗീസ്, ലീന എബ്രഹാം, ഷേർളി തോമസ്, ബിനു ചെറിയാൻ എന്നിവർ പ്രസംഗിച്ചു.

ചിത്രം: ലഹരി

എക്‌സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘ലഹരിക്കെതിരെ വായനാ ലഹരി’ ജില്ലാതല ഉദ്ഘാടനം തിരുവല്ല എം.ജി എം. ഹയർസെക്കൻഡറി സ്‌കൂളിൽ ബെന്യാമിൻ നിർവഹിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *