സിനിമാ കണ്ടും, പ്രതിജ്ഞ എടുത്തും, മരം നട്ടും, ക്വിസ് മത്സരവും ഒക്കെയായി മെഴുവേലി കൊച്ചു സ്‌കൂളിലെ പരിസ്ഥിതി ദിനം.

Kerala Pathanamthitta
Print Friendly, PDF & Email

മെഴുവേലി – പ്രവേശനോത്സവം കഴിഞ്ഞ അടുത്ത ദിവസം സ്‌കൂളിൽ പരിസ്ഥിതി ദിനം. വൃത്തിയുള്ളതും, അകത്തും, പുറത്തുമൊക്കെ കളിപ്പാട്ടങ്ങളാൽ നിറഞ്ഞതുമായ സ്‌കൂളിലേക്ക് വരാനും, ക്ളാസിലിരിക്കാനും ഒക്കെ കുട്ടികൾക്ക് സന്തോഷം. ആദ്യമായി സ്‌കൂളിലേക്ക് വരുന്ന കുട്ടികളുടെ കരച്ചിൽ മാറ്റുകയെന്നതാണ് സ്‌കൂളിലെ ടീച്ചർന്മാരുടെ വലിയൊരു ജോലി. എന്നാൽ കൊച്ചു സ്‌കൂളിലേക്ക് വരുന്ന കുട്ടികളെല്ലാം സന്തോഷത്തിൽ. പൊതുവിദ്യാലയം എങ്ങനെ കുട്ടികളെ ആകർഷിക്കുന്നു എന്നതിന്റെ മാതൃക കൂടിയാണ് കൊച്ചുസ്കൂൾ. ഇതൊക്കെ പറഞ്ഞാലും കരഞ്ഞേ ശരിയാകൂ എന്ന മട്ടിലുള്ള ചില വികൃതികളും ഇല്ലാതില്ല.

പരിസ്ഥിതി ദിനം പ്രമാണിച്ചു പരിപാടികളുടെ ഒരു നീണ്ടനിര തയ്യാറാക്കിയാണ് പ്രഥമാദ്ധ്യാപികയുടെ നേതൃത്വത്തിലുള്ള അദ്ധ്യാപികമാർ എല്ലാം എത്തിയത്. നേരത്തെ തന്നെ അന്നന്നത്തെ അദ്ധ്യാപനം, പരിപാടികൾ എന്നിവയെക്കുറിച്ചെല്ലാം ഉള്ള തയ്യാറെടുപ്പുകൾ കൂട്ടായി തീരുമാനിച്ചു പ്ലാൻ ചെയ്താണ് എത്തുന്നത്. പ്രാർത്ഥനക്ക് ശേഷം കുട്ടികളെയെല്ലാം കൂട്ടി പ്രഥമാദ്ധ്യാപിക സ്‌കൂളിന്റെ കൃഷിയിടത്തേക്ക്, അവിടെ ഒരു മരത്തിന്റെ തായ് നടീൽ. മരത്തൈ നടുന്നതിനൊപ്പം അതെന്തിനാണെന്ന് കുട്ടികൾക്ക് തമാശകളുടെ അകമ്പടിയോടെ പറഞ്ഞും കൊടുത്തു.  പരിസ്ഥിതി പ്രതിജ്ഞയും എടുത്തു.

പിന്നെ ക്ളാസുകളിൽ പോസ്റ്റർ തയ്യാറാക്കൽ. പരിസ്ഥിതി പ്രമേയമാക്കി പോസ്റ്റർ തയ്യാറാക്കാൻ കുട്ടികളെ പരിശീലിപ്പിക്കുക. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ എല്ലാവരുടെയും മദ്ധ്യത്തിൽ പ്രദർശിപ്പിക്കുക. ഓരോന്നും തയ്യാറാക്കിയ കുട്ടികളെ അഭിനന്ദിക്കുക ഇതൊക്കെ കുട്ടികളിൽ സൃഷ്ടിക്കുന്ന സ്‌കൂളിനോടുള്ള താൽപ്പര്യം ചെറുതല്ല. പിന്നെ പരിസ്ഥിതി ക്വിസ് മത്സരമായി. മത്സര വിജയികൾക്ക് സമ്മാനദാനവും.
എന്നാ ഇനി നമുക്കൊരു സിനിമാ കണ്ടാലോ ? ടീച്ചറുടെ ചോദ്യത്തിന് കുട്ടികളെല്ലാം കൂടി ആരവത്തോടെ എസ് ടീച്ചർ എന്നും.

ക്ലാസിലെ പ്രൊജക്ടറിൽ പരിസ്ഥിതി വിഷയമായ ഡോകുമെന്ററി പ്രദർശനം. ശ്രദ്ധയോടെ കണ്ടിരിക്കുന്ന കുട്ടികളിൽ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ചു ചെറുതായ രൂപരേഖ എങ്കിലും മനസ്സിൽ കുറിച്ചിടാൻ ഇത് സഹായമായിക്കാണണം. പതിപ്പ് തയാറാക്കൽ,
പരിസര മലിനീകരണം ബോധവൽക്കരണം, പ്ലാസ്റ്റിക് വിരുദ്ധ ബോധവൽക്കരണം, പരിസ്ഥിതി സംരക്ഷണം പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ പാട്ടും, തമാശകളുമൊക്കെ ഉൾപ്പെടുത്തി അദ്ധ്യാപികമാരുടെ കുട്ടികളുമായുള്ള സംവേദനം.

ഇപ്പോൾ ഇത് കൊച്ചു സ്കൂളല്ല, ജിവിഎൽപി ഇപ്പോൾ ഒരു വല്യ സ്‌കൂള് തന്നെയാണെന്ന ചില പൂർവ്വ വിദ്യാർത്ഥികളുടെ കമന്റുകളെ ശരി വെക്കുന്നതായിരുന്നു പരിസ്ഥിതി ദിനവും പരിപാടികളും കൊച്ചുസ്കൂളിൽ !!

പരിസ്ഥിതി സന്ദേശം വീടുകളിലും എത്തിച്ച ശേഷം ചിത്രങ്ങൾ തരണമെന്ന് പ്രീ പ്രൈമറി വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചതിൻ പ്രകാരം കിട്ടിയ ചിത്രങ്ങൾ.

@ ജിബു വിജയൻ, ഇലവുംതിട്ട

Leave a Reply

Your email address will not be published. Required fields are marked *