തിരുവനന്തപുരം – ബക്രീദ് വിവാദങ്ങൾക്കവസാനം നിലമ്പൂർ തിരഞ്ഞെടുപ്പ് കൂടി മുന്നിൽക്കണ്ട് കടും പിടുത്തത്തിൽ നിന്ന് അയഞ്ഞു സർക്കാർ. ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകള്‍ക്കും ബാധകം അവധി ബാധകമായിരിക്കും. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് നാളെ അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദുവും അറിയിച്ചു.
നാളെത്തെ പൊതു അവധി ശനിയാഴ്ചയിലേക്ക് മാറ്റിയത് വലിയ വിമര്‍ശനത്തില്‍ ഇടയാക്കിയിരുന്നു. രണ്ട് ദിവസം അവധി വേണമെന്ന് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അവധി ഒറ്റദിവസമാക്കിയതിനെ വിമർശിച്ച് കോൺഗ്രസും മുസ്ലീം ലീഗും രംഗത്തെത്തിയിരുന്നു. വന്‍ പ്രതിഷേധങ്ങൾക്കിടെയാണ് സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചത്. എന്നാല്‍, സർക്കാർ ഓഫീസുകൾക്ക് നാളെ പ്രവര്‍ത്തി ദിവസമായിരിക്കും.


