കേരള സർക്കാർ ഒഴിവുകളും, അറിയിപ്പുകളും ; ഇന്നറിയാൻ.
*പ്രൊജക്ട് നഴ്സ് വാക്ക് ഇൻ ഇന്റർവ്യു
ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിൽ നടക്കുന്ന ഐ.സി.എം.ആർ ഗവേഷണത്തിലേക്ക് പ്രൊജക്ട് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. മൂന്ന് വർഷ സെക്കന്റ് ക്ലാസ് ജി.എൻ.എം., ബി.എസ്.സി നഴ്സിംഗ്, പബ്ലിക്ക് ഹെൽത്ത് റിസർച്ച് എന്നിവയിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാർഥികൾ മേയ് എട്ടിന് രാവിലെ 11 ന് തൈക്കാട് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരളയിൽ വാക്ക് ഇൻ ഇന്റർവ്യൂന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0471-2323223.
*ഗസ്റ്റ് ലക്ച്ചറർ ഒഴിവ് :
കേരള സർവ്വകലാശാലയുടെ തിരുവനന്തപുരം UIT വേളി സെന്ററിൽ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കെമഴ്സ് എന്നീ വിഷയങ്ങളിൽ ഗസ്റ്റ് അദ്ധ്യാപക പാനൽ തയ്യാറാക്കുന്നതിലേക്കായി അപേക്ഷ സ്വീകരിക്കുന്നു. ആയതിലേക്കായി പ്രസ്തുത വിഷയങ്ങളിൽ 55% മാർക്കോടെ ബിരുദാനന്ദര ബിരുദവും UGC NET പരീക്ഷ പാസാവുകയോ പിഎച്ച്ഡി യോ ആണ് യോഗ്യത. താല്പര്യമുള്ളവർ ബയോഡാറ്റായും സർട്ടിഫിക്കറ്റുകളുടെ അസ്സലും കോപ്പിയുമായി കോളേജിൽ may 15നകം ഹാജരാകേണ്ടതാണ്. Ph: 9446178313
*അപേക്ഷ ക്ഷണിച്ചു
കേരള മീഡിയ അക്കാദമിയുടെ തിരുവനന്തപുരം, കൊച്ചി സെന്ററുകളിൽ മെയ് മാസം തുടങ്ങുന്ന വീഡിയോ എഡിറ്റിംഗ് സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. തിയറിയും പ്രാക്ടിക്കലും ഉൾപ്പെടെ ആറു മാസമാണ് കോഴ്സിന്റെ കാലാവധി. എഴുത്തുപരീക്ഷയുടേയും, ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. നൂതന സോഫ്റ്റ്വെയറുകളിൽ പരിശീലനവും കോഴ്സിന്റെ ഭാഗമായി പ്രായോഗിക പരിശീലനവും നൽകും. സർക്കാർ അംഗീകാരമുള്ള കോഴ്സിന് 34,500 രൂപയാണ് ഫീസ്. പട്ടികജാതി/പട്ടികവർഗ/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് നിയമപരമായ ഇളവ് ലഭിക്കും. പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് www.keralamediaacademy.org യിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവർഗ, ഒ.ഇ.സി. വിഭാഗക്കാർക്ക് 150 രൂപ) ജി-പേ/ഇ-ട്രാൻസ്ഫർ/ ബാങ്ക് മുഖേന അടച്ച രേഖയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പും അപേക്ഷയോടൊപ്പം അപ് ലോഡ്ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 10. കൂടുതൽ വിവരങ്ങൾക്ക്: 0484 2422275, 9447607073, 9400048282.
*കോട്ടയം ; വുമൺ കാറ്റിൽ കെയർ വർക്കർമാരുടെ ഒഴിവ്
ക്ഷീരവികസന വകുപ്പ് പദ്ധതി 2025-26 മിൽക്ക് ഷെഡ് വികസന പദ്ധതി ഫലപ്രദമായി നടപ്പാക്കുന്നതിന് സഹായിക്കുന്നതിനായി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ വുമൺ കാറ്റിൽ കെയർ വർക്കർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അതാത് ക്ഷീരവികസന യൂണിറ്റ് പരിധിയിൽ താമസക്കാരായ 18 നും 45 നും ഇടയ്ക്ക് പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
നിർദ്ദിഷ്ട മാതൃകയിലുള്ള ഫോട്ടോ പതിച്ച പൂരിപ്പിച്ച അപേക്ഷകൾ മേയ് 14ന് വൈകുന്നേരം മൂന്നു മണിക്ക് മുൻപ് അതാത് ക്ഷീരവികസന യൂണിറ്റുകളിൽ നൽകണം. മിനിമം വിദ്യാഭാസയോഗ്യത എസ്.എസ്.എൽ.സി. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. യോഗ്യരായ അപേക്ഷകർക്കുള്ള ഇന്റർവ്യൂ കോട്ടയം ഈരയിൽ കടവിലുള്ളക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ വെച്ച് മേയ് 20-ന് 10.30ന്് നടത്തും. വിശദവിവരങ്ങൾക്ക് ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം.
*വാക് ഇൻ ഇന്റർവ്യൂ
ജലനിധി മലപ്പുറം മേഖല കാര്യാലയത്തിൽ മാനേജർ ടെക്നിക്കൽ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ബിടെക് സിവിൽ/മെക്കാനിക്കൽ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവരും കുടിവെള്ള പ്രൊജക്റ്റുകളുടെ ഡിസൈനിംഗ്, നിർവ്വഹണം എന്നീ മേഖലകളിൽ എട്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരുമായ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മലപ്പുറം കുന്നുമ്മൽ യു എം കെ ടവറിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രൊജക്റ്റ് മാനേജ്മെന്റ്റ് യൂണിറ്റിൽ മെയ് ഒൻപതിന് രാവിലെ 10.30ന് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0483 2738566, 8281112214.
*സെക്യൂരിറ്റി നിയമനം
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് വിമുക്ത ഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കും. പ്രായപരിധി: 56 വയസ്സിൽ താഴെ. താൽപര്യമുള്ളവർ മെയ് അഞ്ചിന് രാവിലെ ഒമ്പതിന് അസ്സൽ രേഖകൾ സഹിതം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി എച്ച്ഡിഎസ് ഓഫീസിൽ എത്തണം. ഫോൺ: 0495 2355900.
*പത്തനംതിട്ട ; അഭിമുഖം
ക്ഷീരവികസന വകുപ്പിന്റെ തീറ്റപ്പുൽകൃഷി, എംഎസ്ഡിപി പദ്ധതിയുമായി ബന്ധപ്പെട്ട് ഡയറി പ്രമോട്ടർ, വുമൺ കാറ്റിൽ കെയർ വർക്കർ (ഡബ്ലുസിസി വർക്കർ) എന്നിവർക്കായി മെയ് 19, 20 തീയതികളിൽ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ അഭിമുഖം നടക്കും. താൽകാലിക അടിസ്ഥാനത്തിൽ 8,000 രൂപ വേതനത്തിൽ 10 മാസത്തേക്കാണ് തെരഞ്ഞെടുക്കുന്നത്. ബന്ധപ്പെട്ട ബ്ലോക്കുകളിലെ താമസക്കാർക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമിന് അതാത് ബ്ലോക്കുകളിൽ പ്രവർത്തിക്കുന്ന ക്ഷീരവികസന ഓഫീസുകളുമായി ബന്ധപ്പെടണം. ഫോൺ: 0468 2223711 .
*കരാർ നിയമനം
സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ ഐ.സി.എം.ആർ റിസർച്ചിലേക്ക് പ്രോജക്ട് നഴ്സിന്റെ തസ്തികയിൽ കരാർ നിയമനം.
മെയ് എട്ടിന് രാവിലെ 11 ന് തൈക്കാട് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ അഭിമുഖം. യോഗ്യത മൂന്ന് വർഷ ജി.എൻ.എമ്മിൽ സെക്കന്റ് ക്ലാസ്സ്. ബി.എസ്.സി നഴ്സിംഗ്/ പബ്ലിക്ക് ഹെൽത്ത് റിസർച്ച് എന്നിവയിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 30 വയസ്. www.shsrc.kerala.gov.in /
സ്കില്‍ സെന്റര്‍ അസിസ്റ്റന്റ് ഒഴിവ്
എസ്.എസ്.കെ ആലപ്പുഴ ജില്ല പ്രൊജക്ട് കോ-ഓര്‍ഡിനേറ്ററുടെ കാര്യാലയത്തിന് കീഴില്‍ വരുന്ന സ്കില്‍ ഡവലപ്പ്മെന്റ് സെന്ററിലെ സ്കില്‍ സെന്റര്‍ അസിസ്റ്റന്റ് ഒഴിവിലേക്ക് മേയ് 12 ന് രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. വിശദവിവരങ്ങള്‍ക്ക് എസ്.എസ്.കെ ആലപ്പുഴയുടെ ssaalappuzha.blogspot.com ബ്ലോഗ് സന്ദര്‍ശിക്കുക. ഫോണ്‍: 0477-2239655


