പന്തളം – ബ്ലോക്ക് പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2025-26 സാമ്പത്തിക വർഷത്തെ പ്രവർത്തികളുടെ ബ്ലോക്ക് പഞ്ചായത്ത് തല ഉദ്ഘാടനം ബഹു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ബി .എസ് അനീഷ് മോൻ നിർവഹിച്ചു. മണ്ണ് ജല സംരക്ഷണ പ്രവര്ത്തികള് ആണ് ഈ വർഷം കൂടുതലായി പന്തളം ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.. കൂടാതെ 30% മെറ്റീരിയൽ വർക്കുകൾ ഉപയോഗിച്ച് നൂതന പ്രവൃത്തികൾ ചെയ്യുന്നതിനും അതുവഴി പരമാവധി വേഗത്തിൽ എല്ലാ തൊഴിലാളികൾക്കും 100 തൊഴിൽനങ്ങൾ നൽകുന്നതിനും പദ്ധതികൾ തയ്യാറാക്കിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ അനീഷ് മോൻ അറിയിച്ചു. വൈസ് പ്രസിഡന്റ് ശ്രീമതി അശ്വതി വിനോജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ വി എം മധു, ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലാലി ജോൺ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ പോൾ രാജൻ ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ശ്രീ എ സനൽകുമാർ ജോയിൻ്റ് ബി ഡി ഒ ശ്രീമതി അമ്പിളി എസ് നായർ എക്സ്റ്റൻഷൻ ഓഫീസർമാരായ കൃഷ്ണകുമാർ പി ജി, പി കെ റെജി, വി.ഇ.ഒ മാരായ വിനോദ്, അനിത, അജീഷ്, രാശിമോൾ അക്രഡിറ്റഡ് എഞ്ചിനീയർമാരായ സുമി , ആശ , ഓവർസിയർ മഹേഷ് AITA മാരായ സുധ , ശ്രീനിധി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. മെഴുവേലി ഗ്രാമപഞ്ചായത്ത് വാർഡ് 12 ൽ നടന്ന ചടങ്ങിൽ 24 തൊഴിലാളികൾ പങ്കെടുത്തു. തെങ്ങിടയിൽ കൈത്തോട് കയർ ഭൂവസ്ത്രം വിരിച്ച് ആഴം കൂട്ടി സംരക്ഷണം എന്ന പ്രവർത്തിയുടെ ബ്ലോക്ക് തല ഉത്ഘാടനം ആണ് ഇന്ന് നിർവഹിച്ചത്.




