പുല്ലാട്: ആനുകാലിക യുവത്വം അതിവേഗം രോഗാതുരമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ആ സന്ദർഭത്തിൽ അപരനെ സഹായിക്കുന്നതിലൂടെ അവനവനിലേക്ക് തന്നെ അതിന്റെ ഗുണാംശം എത്തിചേരുമെന്ന് പഠിപ്പിക്കുന്ന വിചാര ധാരയാണ് നാം പിന്തുടരേണ്ടതെന്ന്
ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ ആഹ്വാനം ചെയ്തു. കോയിപ്രം ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിലെ വൃക്കരോഗികൾക്ക് മഹാത്മാ സേവാഗ്രാമും വാർഡ് അംഗം ആൻ മണിയാറ്റും മുൻകൈ എടുത്ത് ആരംഭിച്ച പ്രതിമാസ ഡയാലിസിസ് എയ്ഡ് പദ്ധതി പ്രകാരം എല്ലാ മാസവും നല്കുന്ന പെൻഷന്റെ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിയിരുന്നു അദ്ദേഹം. പഞ്ചായത്ത് അംഗം ആൻ മണിയാറ്റ് അദ്ധ്യക്ഷത വഹിച്ചു. എടത്വ സെന്റ് അലോക്ഷ്യസ് കോളേജ് പ്രിൻസിപ്പാൾ പ്രൊഫ ഡോ ജി ഇന്ദുലാൽ മുഖ്യ പ്രഭാഷണം നടത്തി. കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണമല, മുൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് ഇമ്മാനുവേൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം അജയൻ വല്ലുഴത്തിൽ, യൂണിറ്റി റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എബി ചെറുപുഴത്ത് ആശ്രയ ചാരിറ്റി ചെയർമാൻ സുബിൻ നീറുംപ്ലാക്കൽ, മഹേശ്വരൻ മുട്ടുമൺ, എംസിവൈഎം പുല്ലാട് യൂണിറ്റ് പാലിയേറ്റിവ് കെയർ ഭാരവാഹി ആൽബിൻ സജി എന്നിവർ പ്രസംഗിച്ചു. പുല്ലാട് സ്വദേശിയായ കിഡ്നി ട്രാൻസ്പ്ലാന്റിന് വിധേയനാവുന്ന വ്യക്തിയുടെ പ്രാഥമിക പരിശോധനകൾക്ക് ആവശ്യമായ തുകയും മഹാത്മാ സേവാഗ്രാം കൈമാറി. എല്ലാ ഡയാലിസിസ് രോഗികൾക്കും പ്രതിമാസ എയ്ഡും യോഗത്തിൽ കൈമാറി.

ഫോട്ടോ: കോയിപ്രം ഗ്രാമ പഞ്ചായത്ത് 15-ാം വാർഡിലെ വൃക്കരോഗികൾക്ക് മഹാത്മാ സേവാഗ്രാമും വാർഡ് അംഗം ആൻ മണിയാറ്റും മുൻകൈ എടുത്ത് ആരംഭിച്ച പ്രതിമാസ ഡയാലിസിസ് എയ്ഡ് പദ്ധതി പ്രകാരം എല്ലാ മാസവും നല്കുന്ന പെൻഷന്റെ വിതരണ ഉദ്ഘാടനം ഡോ ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ നിർവ്വഹിക്കുന്നു


