കോന്നി: കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി സോൺ സമ്മേളനവും ലഹരിവിരുദ്ധ കൂട്ടായ്മയും 2025 മാർച്ച് 22 ശനിയാഴ്ച വൈകിട്ട് 3.30 ന് കോന്നി സെൻറ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയിൽ വെച്ച് നടക്കും. കേരള കൗൺസിൽ ഓഫ് ചർച്ചസ് ജനറൽ സെക്രട്ടറി അഡ്വ ഡോ പ്രകാശ് പി തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കോന്നി സെൻറ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാദർ ജോർജ് ഡേവിഡ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കോന്നി സോണിലേ വിവിധ സഭകളിലേ വൈദികർ ഇടവക ഭാരവാഹികൾ സംഘടന പ്രതിനിധികൾ എക്യുമെനിക്കൽ പ്രവർത്തകർ മീറ്റിംഗിൽ പങ്കെടുക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.
What do you feel about this post?
0%
Like
0%
Love
0%
Happy
0%
Haha
0%
Sad
0%

