കേസ് പിടിക്കുന്നത് കൂടാതെ പച്ചത്തുരുത്ത് ഒരുക്കാനും പന്തളം പോലീസ്

Kerala Pathanamthitta
Print Friendly, PDF & Email

പന്തളം – നാട്ടിൽ പച്ചത്തുരുത്ത് ഒരുക്കാൻ പോലീസിന്റെ സഹകരണവും. പന്തളം നഗരസഭ എട്ടാം വാർഡിലെ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാകുകയാണ് പന്തളം പോലീസ്. വാർഡ് ഉൾപ്പെടുന്ന പ്രദേശത്ത് വിവിധയിനം മരങ്ങളും ഫലവൃക്ഷങ്ങളും വ്യാപകമായി വച്ചുപിടിപ്പിച്ച് പച്ചപ്പ് തീർക്കാനുള്ള ശ്രമത്തിൽ പന്തളം പോലീസും പങ്കാളിയാവുന്നു. ഇതിന്റെ ഭാഗമായി തൊഴിലുറുപ്പ് പദ്ധതിയിലെ അംഗങ്ങൾ എസ് എച്ച് ഓയെ സമീപിച്ച് വിവരം ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം മുൻകൈയ്യെടുക്കുകയായിരുന്നു. തുടർന്ന്, സ്റ്റേഷൻ വളപ്പിൽ പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ തെങ്ങിൻ തൈ നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *