ഒറ്റക്ക് താമസിസിച്ചിരുന്ന വയോധികയുടെ വീട്ടിൽ മോഷണം: പറമ്പിലെ ജോലിക്ക് നിന്നയാൾ പിടിയിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട: തനിച്ചു താമസിസിച്ചിരുന്ന വയോധികയുടെ വീട്ടിൽ മോഷണം നടത്തിയ കേസിൽ പറമ്പിലെ ജോലിക്ക് നിന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വള്ളിക്കോട് കൈപ്പട്ടൂർ താളാട്ടുശ്ശേരിൽ ശേഖരൻ എന്ന കെ. രാമചന്ദ്രൻ (56) ആണ് പിടിയിലായത്. കൈപ്പട്ടൂർ പുത്തൻ പുരക്കൽ ഗ്രേസി മാത്യു (75) വിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇവിടെ പുറംപണിക്കു നിന്ന പ്രതി ഞായറാഴ്ച വൈകിട്ട് അഞ്ചോടെ വീട്ടിനുള്ളിൽ അതിക്രമിച്ചു കയറി കിടപ്പു മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 10,250 രൂപയും, വയോധികയുടെ തിരിച്ചറിയൽ കാർഡും മോഷ്ടിക്കുകയായിരുന്നു.

പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. എസ്.ഐമാരായ എസ്. ഷിബു, കെ.ആർ. എന്നിവരാണ് തുടർ നടപടി സ്വീകരിച്ചത്. സമാനരീതിയിൽ കുറ്റകൃത്യത്തിൽ ഏർപ്പെട്ടിട്ടുള്ള മോഷ്ടാക്കളുടെ ലിസ്റ്റ് തയാറാക്കിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഊർജിതമാക്കി. രാമചന്ദ്രനെ പന്തളം ഇടപ്പോണിൽ നിന്നും കസ്റ്റഡിയിലെടുത്തു. ദേഹപരിശോധനയിൽ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും വയോധികയുടെ തിരിച്ചറിയൽ കാർഡ് ലഭിച്ചു. മുഴുവൻ പണവും ഇയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ നിന്നും കണ്ടെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *