പത്തനംതിട്ട – അനുമതി കൂടാതെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ പറഞ്ഞു. സമയപരിധി കഴിഞ്ഞും ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലാതല മത സൗഹാർദ അവലോകനത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. പൊലീസിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ഇതുസംബന്ധിച്ച നിർദേശം നൽകി. ജില്ലാ അഡീഷണൽ എസ് പി ഡോ. ആർ ജോസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു


