കോന്നി – സർക്കാർ മെഡിക്കൽ കോളജിലെ മോർച്ചറി, ഫാർമസി വിഭാഗങ്ങളിലേക്ക് ഒരുവർഷ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. പ്രായപരിധി 18-45. തസ്തിക, ഒഴിവ്, യോഗ്യത ക്രമത്തിൽ.
ജൂനിയർ ലാബ് അസിസ്റ്റന്റ്: രണ്ട്, പ്ലസ് ടു സയൻസ്
മോർച്ചറി അറ്റൻഡർ : രണ്ട്, ഏഴാം ക്ലാസ്
സെക്യൂരിറ്റി : മൂന്ന്, വിമുക്ത ഭടൻ
ഡേറ്റ എൻട്രി ഓപ്പറേറ്റർ: രണ്ട്, കമ്പ്യൂട്ടർ പരിജ്ഞാനം, ടാലി, ഡിസിഎ അംഗീകൃത സർവകലാശാലയിൽനിന്നുളള പഠനം പൂർത്തീകരിച്ചവർ( ആരോഗ്യമേഖലയിൽ പ്രവർത്തിച്ചവർക്ക് മുൻഗണന).
പബ്ലിക് റിലേഷൻ ഓഫീസർ: രണ്ട്, എംഎസ്ഡബ്ല്യൂ/ എംബിഎ/ എംഎച്ച്എ/ റഗുലർ കോഴ്സ്.
ആംബുലൻസ് ഡ്രൈവർ : മൂന്ന്, അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം (ഹെവി ലൈസൻസും ബാഡ്ജും).
ഇസിജി ടെക്നീഷ്യൻ : രണ്ട്, വിഎച്ച്എസ്സി -ഇസിജി, ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലാർ ടെക്നീഷ്യൻ, ബാച്ചിലർ ഇൻ കാർഡിയോ വാസ്കുലാർ ടെക്നീഷ്യൻ.
ഫാർമസിസ്റ്റ് : രണ്ട്, ബി ഫാം/ ഡി ഫാം/ ഫാം ഡി/ ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്.
ക്ലർക്ക് : ഒന്ന് , പ്ലസ് ടു, ടാലി, ഡിസിഎ (കമ്പ്യൂട്ടർ പരിജ്ഞാനം).
യോഗ്യത, വയസ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 20 വൈകിട്ട് അഞ്ചിന് മുമ്പ് പ്രിൻസിപ്പൽ/സൂപ്രണ്ട് ഓഫീസിൽ സമർപ്പിക്കണം. ഫോൺ : 0468 2344823


