ഭിന്നശേഷി നിയമനം പൂർണമായും സർക്കാരിൻറെ മാത്രം ഉത്തരവാദിത്വമാണ് ;

India Kerala
Print Friendly, PDF & Email

ഭിന്നശേഷി നിയമനം പൂർണമായും സർക്കാരിൻറെ മാത്രം ഉത്തരവാദിത്വമാണ് ;

ന്യൂഡൽഹി – ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീംകോടതിയിൽ നടന്ന സിറ്റിങ്ങിൽ സെലക്ഷൻ കമ്മറ്റിക്ക് അന്തിമ അംഗീകാര ലഭിച്ചിരിക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ വ്യക്തമാക്കട്ടെ.

1 ) എന്താണ് സെലക്ഷൻ കമ്മിറ്റി ?

ഭിന്നശേഷി നിയമന പ്രശ്ന പരിഹാരത്തിനായി സുപ്രീം കോടതി 2023 ൽ തന്നെ സംസ്ഥാന, ജില്ലാതല സെലക്ഷൻ കമ്മിറ്റികളുടെ രൂപീകരണം നിർദ്ദേശിച്ചതാണ്. ഇതുമായി ബന്ധപ്പെട്ട് സമിതി സർക്കാർ രൂപീകരിച്ചു കഴിഞ്ഞതുമാണ്. പക്ഷേ ഈ സമിതിക്ക് അന്തിമ അംഗീകാരം ലഭിക്കാൻ സുപ്രീം കോടതിയുടെ അടുത്ത സിറ്റിംഗ് വരെ സർക്കാർ കാത്തിരിക്കുകയാണ് ഉണ്ടായത്. ഇന്ന് ആ സിറ്റിംഗ് പൂർത്തിയായി ഈ സമിതിക്കു അന്തിമ അംഗീകാരം ലഭിച്ചിരിക്കുന്നു .

2 ) എന്താണ് സെലക്ഷൻ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ ? .

സംസ്‌ഥാന തലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടറാണു സെലക്‌ഷൻ കമ്മറ്റി ചെയർമാൻ. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി, ടെക്‌നിക്കൽ എഡ്യൂക്കേഷൻ തലത്തിൽ ഹയർസെക്കൻഡറി ഡയറക്‌ടറും ജില്ലാതല സമിതികളിൽ അതതു ജില്ലാവിദ്യാഭ്യാസ ഓഫീസർമാരുമാണു ചെയർമാൻ. ഇവർക്ക് ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികളുടെ നിയമനത്തിൽ പൂർണ്ണ അധികാരം ഉണ്ട്. ഫലത്തിൽ ഇനിയങ്ങോട്ട് ഭിന്നശേഷി നിയമനം പൂർണമായും സർക്കാരിൻറെ മാത്രം ഉത്തരവാദിത്വമാണ്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ബന്ധപ്പെട്ട ഉദ്യോഗാർത്ഥികളെ കണ്ടെത്തി ഭിന്നശേഷി നിയമന പൂർത്തിയാക്കൽ ഈ സമിതിയുടെ ചുമതലയാണ്.

Leave a Reply

Your email address will not be published. Required fields are marked *