യുഎഇ ദേശീയദിനാഘോഷം; അബുദാബി കെഎംസിസി വാകത്തോൺ നാളെ ( Dec2).

World
Print Friendly, PDF & Email

അബുദാബി: ‘ഈദ് അൽ ഇതിഹാദ്’ 53 മത് യുഎ ഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ചു അബുദാബി സംസ്ഥാന കെഎംസിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വാകത്തോൺ നാളെ (Dec 2) ഉച്ചകഴിഞ്ഞു മൂന്ന് മണിക്ക് അബുദാബി കോർണിഷ് ഹിൽറ്റൺ ഹോട്ടലിനു എതിർവശത്തു നിന്ന് ആരംഭിക്കും. വിവിധ ജില്ലാ കമ്മിറ്റികൾക്കും വനിത വിങ്ങിനും കീഴിൽ ആയിരക്കണക്കിന് പ്രവർത്തകർ അണിനിരക്കുന്ന വാകത്തോണിനു കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ കൊഴുപ്പേകും.

കഴിഞ്ഞ വർഷവും യുഎഇ ദേശീയ ദിനത്തിൽ അബുദാബി കെഎംസിസി സംഘടിപ്പിച്ച വാകത്തോൺ കാണാൻ കോർണിഷിന്റെ വീഥിയിൽ സ്വദേശികളും വിദേശികളുമായി ആയിരങ്ങളാണ് തടിച്ചു കൂടിയിരുന്നത്. നാളെ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *