കോട്ടയം: കുറുവാപ്പേടിയിൽ വീട്ടുകാർ നേരത്തെ കതകടച്ച് ഉറങ്ങുന്നത് മുതലെടുക്കുകയാണ് നാടൻ സംഘങ്ങൾ. മുറ്റത്തെ പാത്രവും ഒട്ടുപാലും ഷീറ്റും ഉൾപ്പെടെ കൈയിൽ കിട്ടുന്നതൊക്കെയെടുത്ത് മുങ്ങുകയാണ് ഒരു വിഭാഗം. കഴിഞ്ഞദിവസം വെള്ളൂരിൽ കുറുവാ സംഘമെന്ന പേരിൽ മോഷണം നടത്തിയതും ഇത്തരക്കാരാണെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ചുറ്റുമുള്ള തമിഴ്നാട് സ്വദേശികളായ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കുറുവാ സംഘങ്ങൾ സ്വർണാഭരണങ്ങളിലാണ് ശ്രദ്ധയൂന്നത്. ആക്രമിച്ച് മോഷണം നടത്തുന്നതും ഇവരുടെ രീതിയാണ്. അതേസമയം പട്രോളിംഗ് ശക്തമാക്കിയിട്ടും ചെറുകിട മോഷ്ടാക്കളെ പിടികൂടാത്തത് പൊലീസിനെതിരെ വിമർശനത്തിന് കാരണമായിട്ടുണ്ട്.?മോഷണം വ്യാപകംജില്ലയുടെ കിഴിക്ക്, പടിഞ്ഞാറ് മേഖലകളിൽ അടുത്തിടെ വ്യാപക മോഷണമാണ്.
ആക്രിപെറുക്കാനെന്ന വ്യാജേന പകൽ സമയം വീട് നോക്കിവച്ച് മോഷണം നടത്തുന്നവരുമുണ്ട്. എന്നാൽ ഇവരൊന്നും കുറവാ സംഘമല്ലെന്ന് ഉറപ്പിക്കുന്നു പൊലീസ്. ജില്ലയിൽ ഈയിടെയുണ്ടായ മോഷണങ്ങളൊന്നും കുറവാ സംഘത്തിന്റെ രീതിയിലല്ലെന്നും പൊലീസ് പറയുന്നു.


