വീട്ടമ്മയുടെ മൃതദേഹം പമ്പയാറ്റില്‍

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: മൂന്നുദിവസം മുന്‍പ് ആശുപത്രിയിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങുകയും പിന്നീട് കാണാതായതായി പരാതി ഉയരുകയും ചെയ്ത വീട്ടമ്മയുടെ മൃതദേഹം ആറന്മുളയില്‍ പമ്പയാറ്റില്‍ കണ്ടെത്തി.

പ്രക്കാനം ആലുനില്‍ക്കുന്നതില്‍ സജുവിന്റെ ഭാര്യ സി.ആര്‍. രമാദേവി (60)യുടെ മൃതദേഹമാണ് ആറന്മുള സത്രക്കടവില്‍ ബുധനാഴ്ച കണ്ടെത്തിയത്. തിങ്കളാഴ്ച മുതല്‍ ദുരൂഹ
സാഹചര്യത്തില്‍ കാണാതായ വീട്ടമ്മയ്ക്കായി പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പമ്പാനദിയില്‍ മൃതദേഹം കണ്ടത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്കെന്ന് പറഞ്ഞാണ് പറഞ്ഞാണ് രമാദേവി വീട്ടില്‍നിന്ന് പോയത്.

മൊബൈല്‍ഫോണും മറ്റും വീട്ടില്‍ വച്ചിട്ടാണ് പോയത്. ഏറെനേരം കഴിഞ്ഞിട്ടും ഇവര്‍ തിരിച്ചെത്താതായതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. മക്കള്‍: സജിത്ത്, സുജിത്ത്. മരുമകള്‍: ആര്യ.

Leave a Reply

Your email address will not be published. Required fields are marked *