അബുദാബി കെഎംസിസി ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചാരണ  കൺവൻഷൻ നാളെ.( ബുധനാഴ്ച് )

World
Print Friendly, PDF & Email

അബുദാബി : അബുദാബി സംസ്ഥാന കെഎംസിസിയുടെ നേതൃത്വത്തിൽ പ്രവാസി വിമാനയാത്ര നിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങിയ സുപ്രധാന വിഷയങ്ങൾ മുൻനിർത്തി ഡിസംബർ അഞ്ചിന് ഡൽഹിയിൽ സംഘടിപ്പിക്കുന്ന ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ യുടെ യു എ ഇ തലത്തിലുള്ള  പ്രചരണ കൺവെൻഷൻ നാളെ വൈകുന്നേരം 8.30 നു അബുദാബി ഇന്ത്യൻ ഇസ്ലാമിക സെന്ററിൽ വെച്ച് നടക്കും. യുഎഇലെ മുപ്പതിൽപരം  പ്രവാസി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ഡൽഹിയിൽ നടക്കുന്ന സമ്മിറ്റിൽ കേരളത്തിൽ നിന്നുള്ള എം പി മാർ, മന്തിമാർ തുടങ്ങിയവർ പങ്കെടുക്കും.  നേരത്തെ നടത്താൻ ഉദ്ദേശിച്ചിരുന്ന പരിപാടി ‘വയനാട് ദുരന്ത പശ്ചാത്തലത്തിൽ ഡിസംബറിലേക്കു നീട്ടിവെക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *