പത്തനംതിട്ട- ജില്ലയില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള വാക്സിനേഷന്‍ ക്യാമ്പ് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതകുമാരി ഉദ്ഘാടനം ചെയ്തു. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.എ.അനിത, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ടി.കെ. അശോക് കുമാര്‍, എം.സി.എച്ച് ഓഫീസര്‍ ഇന്‍ ചാര്‍ജ് ഷെര്‍ളി.പി.ചാക്കോ, ഹജ്ജ് കമ്മിറ്റി ഭാരവാഹി നാസര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍നിന്നുള്ള 35 പേരാണ് വാക്സിനേഷന്‍ ക്യാമ്പില്‍ പങ്കെടുത്തത്. 70 വയസിന് മുകളിലുള്ള മൂന്ന് തീര്‍ഥാടകര്‍ക്ക് ഇന്‍ഫ്ളുവന്‍സയ്ക്കെതിരെയുള്ള പ്രതിരോധ കുത്തിവെയ്പും നല്‍കി. ഡോ. ലിന്റാതോമസ്, ടി.ആര്‍ ബിന്ദു, എം.റസീന എന്നിവര്‍ വാക്സിനേഷന് നേതൃത്വം നല്‍കി.


