*കലഞ്ഞൂർ  ജിഎച്ച്എസ്എസ് പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മേയ് 23ന്*

Kerala Pathanamthitta
Print Friendly, PDF & Email
കോന്നി നിയോജകമണ്ഡലത്തിലെ കലഞ്ഞൂർ ജിഎച്ച്എസ്എസിലെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ മേയ് 23ന് പകല്‍ 11.30 ന് ഓണ്‍ലൈനായി നിര്‍വഹിക്കും. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും.അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ മുഖ്യപ്രഭാഷണം നടത്തും.
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കിഫ്ബി ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിനോടാനുബന്ധിച്ചു അനുബന്ധിച്ച് കോന്നി നിയോജകമണ്ഡലത്തിൽ  100 ദിവസം കൊണ്ട് 100 പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് കലഞ്ഞൂർ സ്കൂളിന്റെ   പുതിയ കെട്ടിടം നാടിനു സമർപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *