ഷാർജ – കഴിഞ്ഞ ദിവസം അൽനഹ്ദയിലെ വീട്ടിൽവെച്ചു ഹൃദയാഘാതം ഉണ്ടായി നിര്യാതനായ കണ്ണൂർ ചാലോട് സ്വദേശി ജയൻ കോട്ടത്ത് വളപ്പിൽ (43) മൃതദേഹം ഇന്ന് കണ്ണൂരെത്തിക്കുന്നതും, നാളെ വീട്ടുവളപ്പിൽ സംസ്കരിക്കുന്നതുമായിരിക്കും. യുഎഇയിലെ പ്രശസ്തയായ ഗായികയായ ഹർഷ ചന്ദ്രന്റെ ഭർത്താവായിരുന്നു ജയൻ . ഇവർക്ക് രണ്ട് മക്കളാണ്. ജയൻ എമിറേറ്റ്സ് ഗ്രൂപ്പിൽ ജീവനക്കാരനായിരുന്നു. പ്രവാസ ലോകത്തിനു ഞെട്ടലും കണ്ണീരുമായി ജയന്റെ വിയോഗം. പ്രവാസ ലോകത്തെ ഒട്ടുമിക്ക മലയാളി കൂട്ടായ്മകൾക്കുംസുപരിചതരായിരുന്നു ഈ കുടുംബം. പ്രാർത്ഥനകളോടെ ഹർഷയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു.
ടീം പത്തനംതിട്ടക്ക് വേണ്ടി,
ജിബു വിജയൻ ഇലവുംതിട്ട



