പത്തനംതിട്ട – മികവിന്റെ അടയാളപ്പെടുത്തലുമായി പത്തനംതിട്ടയിൽ തുടങ്ങിയ കുടുംബശ്രീ സംസ്ഥാനതല ഓണം വിപണയിൽ തിരക്കേറി. ഗുണനിലവാരമുള്ള സാധനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതാണ് മുഖ്യ ആകർഷണം. നാടൻ വിഭവങ്ങൾ ഉൾപ്പടെ രുചിയോലും വിഭവങ്ങൾ നിറയുന്ന ഭക്ഷണത്തിനും പ്രിയമേറെ. ഉത്പന്ന വൈവിധ്യത്തിന്റെ മേളയിൽ കാഴ്ചയുടെ വിരുന്നൊരുക്കുന്ന ഒട്ടേറെ കാണാനും ആസ്വദിക്കാനും വാങ്ങാനുമുണ്ട്.
മേളയുമായി ബന്ധപ്പെട്ട് ആരോഗ്യവും സാമൂഹ്യലിംഗപദവിയും വിഷയത്തിലുള്ള സെമിനാറിന്റെ ഉദ്ഘാടനം കെ.യു ജെനീഷ് കുമാർ എം.എൽ.എ. നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജിജി മാത്യു അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ്. ആദില, കില റിസോഴ്സ് പേഴ്സൺ കെ. ജി. ശശികല, നാഷണൽ സീനിയർ കൺസൾട്ടന്റ് ജെൻഡർ ഇന്റഗ്രേഷൻ മോഡറേറ്റർ സോയാ തോമസ് , ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി മെമ്പർ ഷാൻ രമേശ് ഗോപൻ, തിയറ്റർ ആർട്ടിസ്റ്റ് നീലാംബരി എസ് ബിജി, നൂട്രിഷ്യനിസ്റ്റ് ഡോ. ഉഷ പുതുമന തുടങ്ങിയവർ പങ്കെടുത്തു.
മാധ്യമപ്രവർത്തകൻ ബിനിയ ബാബുവിനെ എം.എൽ.എ ആദരിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി കേരളത്തിലെ ആദ്യ ആംബുലൻസ് സ്ത്രീഡ്രൈവർ ദീപ മോഹനനെ ആദരിച്ചു. പന്തളം കോയിപ്രം ബ്ലോക്കിലെ കുടുംബശ്രീ അംഗങ്ങളുടെ കലാപരിപാടിക ളും അരങ്ങേറി. ബഡ്സ് സ്കൂൾ കുട്ടികളുടെ കലാവിരുന്നും മജിസ്റ്റിക്മ്യൂസിക് ഷോയും നടന്നു.
മലയാളിമങ്ക മത്സരവും, മാലിന്യമുക്ത നവകേരളം സംരംഭം സാധ്യതകൾ വിഷയത്തിലുള്ള സെമിനാറും നടക്കും. പ്രമോദ് നാരായണൻ എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. മുൻ മന്ത്രി ഡോ. തോമസ് ഐസക്ക് മുഖ്യഅവതരണം നടത്തും. വിവിധ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും ബാലസഭ ഓക്സലറി അംഗങ്ങളുടെ വിവിധ കലാപരിപാടികളും നാടൻപാട്ടും അനുബന്ധമായുണ്ടാകും.


