മല്ലപ്പള്ളി: ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ച് കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ മുലയൂട്ടലിന്റെ പ്രാധാന്യവും പവിത്രതയും തിരിച്ചറിയുന്ന കുടുംബ സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കലാലയ വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കായി നടത്തിവരുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി മല്ലപ്പള്ളി ബ്ളോക്ക് ഐസിഡിഎസിന്റെ ആഭിമുഖ്യത്തിൽ തുരുത്തിക്കാട് ബിഎഎം കോളജിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.ചൈൽഡ് ഡവലപ്മെന്റ് പ്രൊജക്ട് ഓഫീസർ യാമിനി കെ യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിഎഎം കോളജ് പ്രിൻസിപ്പൽ ഡോ: അനീഷ് കുമാർ ജി എസ് ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ ശ്രീ അവിരാ ചാക്കോ, ഐസിഡിഎസ് സൂപ്പർവൈസർ ഡോ:സിന്ധു പി ജി എന്നിവർ പ്രസംഗിച്ചു.തുടർന്ന് ബിലിവേഴസ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ: സരിത സൂസൻ വർഗീസ് ബോധവത്കരണ ക്ലാസിന് നേതൃത്വം നല്കി


