ക്ലാസ് റൂം തിയേറ്റർ പരിശീലിപ്പിക്കാൻ നാടക പ്രവർത്തകരുടെ സംഘടനയായ നാടക് സംഘടിപ്പിച്ച ക ഖ ഗ ഘ ങ എന്ന ഏകദിന നാടക ശിൽപ്പശാല അട്ടച്ചാക്കൽ സെന്റ്‌.ജോർജ്ജ്.വി.എച്ച്.എസ്.എസിൽ വച്ച് നടത്തപ്പെട്ടു.

Cinema Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 25 പേരാണ് ശില്പശാലയിൽ പങ്കെടുത്തത്. കേരളത്തിൽ ആദ്യമായാണ് ക്ലാസ്റൂം തിയേറ്റർ മുഖ്യവിഷയമായി ഒരു ക്യാമ്പ് നടക്കുന്നത്. വിദ്യാഭ്യാസ മേഖലയിൽ തിയേറ്റർ സാധ്യത കണ്ടെത്താനുള്ള അന്വേഷണ ത്തിൻ്റെ ഭാഗമായാണ് നാടക ക്യാമ്പ് സംഘടിപ്പിച്ചത്. ക്ലാസ്മുറിയിലെ നാടകീകരണം , ടീച്ചിങ്ങ് പെർഫോമിങ്ങ് സ്കിൽ ബിൽഡിങ്ങ് എന്നിവയിലാണ് പരിശീലനം നടന്നത്. പ്രമുഖ തിയേറ്റർ ഇൻ എഡ്യുക്കേഷൻ പ്രാക്ടീഷണറായ നാടകക്കാരൻ മനോജ് സുനിയും കെ.എസ്. ബിനുവുമാണ് നാടക പ്രായോഗിക പാഠങ്ങൾ പരിശീലിപ്പിച്ചത്. നാടക് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി പ്രിയരാജ് ഭരതൻ നാടക ശില്പശാല ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാദർ പി. വൈ. ജെസൺ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ കമ്മറ്റി അംഗം കെ. എസ്. സുജിത്ത് കുമാർ, അക്ഷയ് കുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് വജ്രജൂമ്പലി ഫെലോഷിപ്പ് ജേതാവ് മനീഷ് വി.ജിയും നാടക് ജില്ല കമ്മറ്റിയംഗം സുജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പാക്കനാർ ഫോക് ടീമിൻ്റെ നാടൻപാട്ടുകൾ അരങ്ങേറി

 

Leave a Reply

Your email address will not be published. Required fields are marked *