പന്തളത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങൾ കണ്ടു പരിശോധനക്കെത്തിയവർ ഞെട്ടി

Pathanamthitta Health
Print Friendly, PDF & Email

പന്തളത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടങ്ങൾ കണ്ടു പരിശോധനക്കെത്തിയവർ ഞെട്ടി

പന്തളം : അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിടങ്ങളിൽ നഗരസഭ ആരോഗ്യ വകുപ്പ് പരിശോധന കർശനമാക്കി . ഡങ്കിപ്പനി, എച്ച് വൺ എൻ വൺ എന്നീ പകർച്ചവ്യാധികൾ പകരുന്ന സാഹചര്യത്തിൽ ആണ് അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിൽ ഹെൽത്ത് സൂപ്രണ്ട് ബിനോയ്‌ ബിജിയുടെ നേതൃത്വത്തിൽ ഉള്ള സംഘം പരിശോധന നടത്തിയത്. നഗരസഭയുടെ അനുമതി പോലും ഇല്ലാതെ പണിത കെട്ടിടങ്ങളിൽ ആണ് ആൾക്കാരെ താമസിപ്പിക്കുന്നത്, അതും വൃത്തിഹീനമായ അവസ്ഥയിൽ . അതുകൊണ്ടാണ് പരിശോധന നടത്തിയത് എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഇന്ന് രാവിലെ പന്തളം ഉളമയിൽ ഉള്ള കെട്ടിടത്തിൽ പരിശോധന നടത്തിയപ്പോൾ കെട്ടിടത്തിന്റെ വശങ്ങളിൽ മലിനജലം കെട്ടികിടക്കുന്നതും, പ്ലാസ്റ്റിക് ഉൾപ്പെടെ ഉള്ള മാലിന്യങ്ങൾ കൂട്ടി ഇട്ടിരിക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. തികച്ചും വൃത്തിഹീനമായ സ്ഥലത്തും, വൃത്തിഹീനമായ ശുചിമുറിയും ഉള്ളിടത്താണ് തൊഴിലാളികളെ താമസിപ്പിച്ചിട്ടുള്ളതെന്നും ഇതിന് അടിയന്തിര നടപടികൾ കൈകൊള്ളുമെന്നും നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്‌ പറഞ്ഞു. നഗരസഭ ചെയർപേഴ്സണ് നേരെ കയർത്തും, വെല്ലുവിളിച്ചുമാണ് സ്ഥലമുടമ ഹാരിസ് സംസാരിച്ചത്. ഈ സ്ഥലം വൃത്തിയാക്കിയതിന് ശേഷം മാത്രമേ അതിഥി തൊഴിലാളികളെ താമസിപ്പിക്കാൻ അനുവദിക്കുള്ളു എന്ന് നഗരസഭ സെക്രട്ടറി ഇ. ബി. അനിത അറിയിച്ചു. പന്തളം നഗരസഭയിലെ വിവിധ സ്ഥലങ്ങളിൽ ഇതിനോടകം പരിശോധന നടത്തി നോട്ടീസ് നൽകിയിടട്ടുണ്ട്

നഗരസഭ ചെയർപേഴ്സൺ സുശീല സന്തോഷ്, നഗരസഭ കൗൺസിലർമാരായ കെ. സീന, എച്ച്.സക്കീർ ,നഗരസഭ ഹെൽത്ത് സൂപ്രണ്ട് ബിനോയ്‌ ബിജി,നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ദീപു രാഘവൻ, എന്നിവരും. പന്തളം പോലീസും പരിശോധനയ്ക്കായി എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *