പത്തനംതിട്ട : കടയിൽ സാധനം വാങ്ങാൻ പോയ ഒമ്പതുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ അറസ്റ്റ് ചെയ്തു. ചെന്നീർക്കര പ്രക്കാനം തോട്ടത്തിൽപ്പടി തോട്ടത്തിൽ കിഴക്കേതിൽ കുഞ്ഞുകുഞ്ഞിന്റെ മകൻ സുനിൽ കുമാർ (54) ആണ് ഇലവുംതിട്ട പോലീസ് പോക്സോ നിയമപ്രകാരമെടുത്ത കേസിൽ പിടിയിലായത്. ഈമാസം 7 ന് വൈകിട്ട് കടയിൽ പോയ കുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി പൈസയും മിഠായിയും നൽകാമെന്ന് പറഞ്ഞ് ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടി വിവരം വീട്ടിൽ അറിയിച്ചതുപ്രകാരം ഇലവുംതിട്ട പോലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവശേഷം പ്രതി ഒളിവിൽ പോയി. പത്തനംതിട്ട ഡി വൈ എസ് പി എസ് നന്ദകുമാറിന്റെ നിർദേശമനുസരിച്ച്, ഇൻസ്പെക്ടർ ദീപുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ് ഐമാരായ ശശികുമാർ, അനിൽ, എ എസ് ഐ വിനോദ് കുമാർ, എസ് സി പി ഓ സുരേഷ് കുമാർ, സന്തോഷ്, ധനൂപ്, സി പി ഓമാരായ അനിത, ശരത്, സച്ചിൻ എന്നിവരുമാണുള്ളത്.


