പത്തനംതിട്ട – ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജി 31 ചിറ്റാർ ഗ്രാമപഞ്ചായത്തിലെ 02 പന്നിയാർ വാർഡിലെ പോളിംഗ് സ്റ്റേഷനുകളായി നിശ്ചയിച്ചിട്ടുളള ജി എച്ച് എസ് എസ്, ചിറ്റാർ ജി 50 ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 04 ഏഴംകുളം വാർഡിലെ പോളിംഗ് സ്റ്റേഷനായി നിശ്ചയിച്ചിട്ടുളള ചാമക്കാല ഏഴാം നമ്പർ അങ്കണവാടി എന്നീ വിദ്യാഭ്യസ സ്ഥാപനങ്ങൾക്ക് ജൂലൈ 29,30 തീയതികളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് നിയോജക മണ്ഡല പരിധിക്കുളളിൽ വരുന്ന എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് ദിവസമായ ജൂലൈ 30 നും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്്ടറുമായ എസ്.പ്രേംകൃഷ്ണൻ ഉത്തരവായി.
സമ്പൂർണ മദ്യനിരോധനം
ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ജി 31 ചിറ്റാർ ഗ്രാമപഞ്ചായത്തിലെ 02 പന്നിയാർ , ചിറ്റാർ ജി 50 ഏഴംകുളം ഗ്രാമപഞ്ചായത്തിലെ 04 ഏഴംകുളം എന്നീ വാർഡുകളുടെ പരിധിക്കുളളിൽ ജൂലൈ 28 ന് വൈകുന്നരം ആറുമുതൽ വോട്ടെടുപ്പ് അവസാനിക്കുന്ന ജൂലൈ 30 ന് വൈകുന്നേരം ആറു വരെയും വോട്ടെണ്ണൽ ദിവസമായ ജൂലൈ 31 നും സമ്പൂർണ മദ്യ നിരോധനം ഏർപെടുത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്്ടറുമായ എസ്.പ്രേംകൃഷ്ണൻ ഉത്തരവായി.


