ബീറ്റ് ഫോറസ്റ്റ് ഓഫീസർ: കായികക്ഷമത പരീക്ഷയുടെ വേദി മാറ്റി

Pathanamthitta Kerala
Print Friendly, PDF & Email

പത്തനംതിട്ട – നാളെ (23) മുതൽ ആരംഭിക്കുന്ന പത്തനംതിട്ട ജില്ലയില വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയുടെ കായികക്ഷമത പരീക്ഷയുടെ വേദി മാറ്റിയതായി പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു. പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിന് പകരം കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിലാവും കായികക്ഷമത പരീക്ഷ നടക്കുക. ഈമാസം 23, 24, 27, 28 എന്നീ തീയതികളിലാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ളത്. അഡ്മിഷൻ ടിക്കറ്റ് ലഭിച്ച ഉദ്യോഗാർഥികൾ കൊടുമൺ ഇഎംഎസ് സ്റ്റേഡിയത്തിൽ അതേ തീയതിയിലൂം സമയത്തും ഹാജരാകണമെന്നും ജില്ലാ ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക് പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധെപ്പടണം.
ഫോൺ: 0468 2222665.

Leave a Reply

Your email address will not be published. Required fields are marked *