സ്ത്രീകളെ അടക്കം വീട്ടിൽ കയറി അക്രമിച്ച ആറംഗ അക്രമിസംഘത്തെ കന്യാകുമാരിയിൽ നിന്ന് പിടികൂടി പന്തളം പൊലീസ്‌

Crime Pathanamthitta
Print Friendly, PDF & Email

പന്തളം – വീട്ടിൽക്കയറി കുടുംബാംഗങ്ങളെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിൽ പ്രതികളായ അച്ഛനും മക്കളും ഉൾപ്പെടെ ആറു പേരെ പോലീസ് തമിഴ്‌നാട്ടിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടി.

കുളനട ഉളനാട് കരിമല കോഴിമല പുത്തൻവീട്ടിൽ കുഞ്ഞുമോൻ (55), മക്കളായ ബിബിൻ (32), സിബിൻ(29), അയൽവാസിയും സുഹൃത്തുക്കളുമായ ഉളനാട് ബിനു ഡാനിയൽ (42), കരിമല വല്യയ്യത്ത് ഉമേഷ് കുമാർ (32), ചിഞ്ചു ഭവനിൽ,സഞ്ജു (22) എന്നിവരെയാണ് പോലീസ് സാഹസികമായി പിടികൂടിയത്. നിരവധി അടിപിടി കേസുകളിൽ പ്രതികളായ സംഘം കഴിഞ്ഞ മാസം 15 ന് കുളനട പാണിൽ ചൂടുകാട്ടിൽ വല്യത്തകിഴക്കേതിൽ വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരെ ആക്രമിച്ച ശേഷം വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു.

തമിഴ്‌നാട്ടിലെ വിവിധ ലോഡ്ജുകളിൽ മാറിമാറി താമസിച്ച സംഘത്തെ പിടികൂടാൻ പോലീസ് പ്രത്യേക ടീമിനെ നിയോഗിച്ചിരുന്നു. കന്യാകുമാരിയിൽ ഒളിവിലായിരുന്ന പ്രതികളെയാണ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശപ്രകാരം അടൂർ ഡിവൈ.എസ്.പി ആർ ജയരാജിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ പ്രജീഷ് ശശി, എസ്.ഐ ബി. അനിൽകുമാർ, പോലീസുദ്യോഗസ്ഥരായ എസ്. അൻവർഷ, വിഷ്ണുനാഥ് എന്നിവരടങ്ങിയ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *