പ്രധാനമന്ത്രി സമ്മാനിച്ചു പത്തനംതിട്ടക്കൊരു എഫ്എം നിലയം

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട മണ്ണാറമലയിൽ പുതിയ എഫ്എം നിലയം പ്രവർത്തനം ആരംഭിച്ചു. ഇതുൾപ്പെടെ രാജ്യവ്യാപകമായി 91 എഫ്എം സ്റ്റേഷനുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചത്. ആന്റോ ആന്റണി എംപി ദീപം തെളിച്ചു. പൂർണ സൗകര്യങ്ങളോടെ എഫ്എം സേവനം ലഭിക്കത്തക്ക രീതിയിൽ പ്രവർത്തനം വിപുലീകരിപ്പിക്കുമെന്ന് എംപി പറഞ്ഞു.
എഫ്എം നിലയം ജില്ലയിലെ ജനങ്ങൾക്ക് പുത്തനുണർവ് സമ്മാനിക്കുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. 101 മെഗാഹെട്‌സിൽ രാവിലെ 5.55 മുതൽ രാത്രി 11.10 വരെ തിരുവനന്തപുരം ആകാശവാണിയിലെ പരിപാടികൾ എഫ്എമ്മിലൂടെ കേൾക്കാം.

ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൻ വിളവിനാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ, ദൂരദർശൻ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ രാജു വർഗീസ്, ഡെപ്യൂട്ടി ഡയറക്ടർ ഒ. വർഗീസ്, വാർഡംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *