മൂന്നാർ – ഇടുക്കി ജില്ലയിലെ പ്രമുഖ സിപിഎം നേതാവും മുൻമന്ത്രിയുമായ എം.എം. മണിയെ പ്രസംഗത്തിലൂടെ അധിക്ഷേപിച്ച് കോൺഗ്രസിൻറെ പ്രാദേശിക നേതാവ് ഒ.ആർ. ശശി. മണിയുടെ മുഖത്ത് നോക്കുന്നത് ചുട്ട കശുവണ്ടി നോക്കുന്നതുപോലെ എന്നായിരുന്നു ശശിയുടെ വിവാദ പരാമർശം. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെതിരായ മണിയുടെ പരാമർശത്തിന് മറുപടിയായാണ് യുഡിഎഫ് ദേവികുളം നിയോജകമണ്ഡലം കൺവീനറുമായ ശശിയുടെ അധിക്ഷേപം. ഡീൻ കുര്യാക്കോസിന് സൗന്ദര്യം ഉണ്ടായത് മാതാപിതാക്കൾക്ക് സൗന്ദര്യം ഉള്ളതുകൊണ്ടാണെന്ന് വിവാദ പ്രസംഗത്തിൽ ശശി പറയുന്നു. മൂന്നാറിൽ നടന്ന യുഡിഎഫ് കൺവെൻഷനിലായിരുന്നു ശശിയുടെ പരാമർശം.


