മുറിച്ച പന വൈദ്യുതി പോസ്റ്റിൽ വീണു : പോസ്റ്റ് ഒടിഞ്ഞ് ശരീരത്ത് വീണ് മദ്ധ്യവയസ്‌കന് ദാരുണാന്ത്യം:

Kerala Pathanamthitta
Print Friendly, PDF & Email

റാന്നി: പന മരം മുറിക്കുന്നതിനിടെ മധ്യവയസ്‌കന് ദാരുണാന്ത്യം. പീടികപറമ്പില്‍ വിനോദ് കുമാര്‍ (51) ആണ് മരിച്ചത്. വലിയകുളം ചൂരക്കുഴിയില്‍ പനമരം മുറിച്ചിടുന്നതിനിടെ ബുധന്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

വീടിന് സമീപമുള്ള പന മരം മുറിച്ചിടുന്നതിനിടെ തൊട്ടടുത്തുള്ള വൈദ്യുതി പോസ്റ്റിലേക്ക് വീഴുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് വിനോദിന്റെ ശരീരത്തിലേക്ക് വീഴുകയുമായിരുന്നു. ഇദ്ദേഹത്തെ റാന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം വ്യാഴം വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍. അമ്മ: അംബുജാക്ഷി, ഭാര്യ: സ്മിത,മക്കള്‍: അഭിജിത്ത്,അമൃത.

Leave a Reply

Your email address will not be published. Required fields are marked *