ഭിന്നശേഷി അവകാശനിയമ പ്രകാരമുള്ള വിദ്യാഭ്യാസ തൊഴിൽ സംവരണം ഉറപ്പു വരുത്തും : സംസ്ഥാന ഭിന്നശേഷി കമ്മീഷണർ

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ഭിന്നശേഷി അവകാശ നിയമ പ്രകാരമുള്ള വിദ്യാഭ്യാസ തൊഴിൽ സംവരണം ഉറപ്പു വരുത്തുന്നതിന് കർശന ഇടപെടൽ നടത്തുമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ് എച്ച് പഞ്ചാപകേശൻ പറഞ്ഞു.

പത്തനംതിട്ട ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി ജില്ലാ സാമൂഹ്യനീതി കാര്യാലയത്തിന്റെ നേതൃത്വത്തിൽ നടന്ന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി അവകാശ നിയമം 2016 എന്ന വിഷയത്തിൽ അദ്ദേഹം ക്ലാസ് നയിച്ചു. പോലീസ് ഉദ്യോഗസ്ഥരിൽ ഭിന്നശേഷി വിഭാഗത്തിന്റെ അവകാശ സംരക്ഷണം, മുഖ്യധാരാവത്കരണം, പൊതുഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കേണ്ടതിന്റെ ആവശ്യകത എന്നിവയെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ശില്പശാല ലക്ഷ്യമാക്കുന്നതെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ ബി മോഹനൻ പറഞ്ഞു. ഇരുപത്തി ഒന്നിനം ഭിന്നശേഷി തരങ്ങളെ പറ്റിയും ഭിന്നശേഷിക്കാർക്കായി സാമൂഹ്യ നീതി വകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികളെ സംബന്ധിച്ചും ദീപ്തി സ്പെഷ്യൽ സ്‌കൂൾ അഡ്മിനിസ്ട്രേറ്റർ ആൻഡ് സീനിയർ ഫിസിയോതെറാപ്പിസ്റ്റ് ഡോ. ഷിബു തോമസ് ക്ലാസ്സ് നയിച്ചു.

ജില്ലാ പോലീസ് മേധാവി വി അജിത് അധ്യക്ഷനായിരുന്നു. ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എം എം ജോസ് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *