എടത്വാ വികസന സമിതിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടന്നു.

Kerala Alappuzha
Print Friendly, PDF & Email

എടത്വാ വികസന സമിതിയുടെ നേതൃത്വത്തിൽ ഇന്ത്യൻ റിപ്പബ്ലിക്ദിനാഘോഷം നടന്നു. എടത്വാ ജംഗ്ഷനിൽ നടന്ന സമ്മേളനത്തിൽ രക്ഷാധികാരി കുഞ്ഞുമോൻ പട്ടത്താനം അദ്ധ്യക്ഷത വഹിച്ചു. വികസന സമിതി പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം ദേശീയ പതാക ഉയർത്തി. രക്ഷാധികാരി അഡ്വ.പി. കെ.സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ: ജോൺസൺ വി. ഇടിക്കുള,കെ.ജി ശശിധരൻ, ഷാജി മാധവൻ, സാബു മാത്യൂ, എ.ജെ കുഞ്ഞുമോൻ,ഫിലിപ്പ് ജോസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. അനന്തരം ടൗണിൽ മധുരപലഹാര വിതരണവും നടത്തി

Leave a Reply

Your email address will not be published. Required fields are marked *