മതേതര ജനാധിപത്യ സൗഹൃദ സംഗമം സംഘടിപ്പിച്ചു.

Kerala Pathanamthitta
Print Friendly, PDF & Email

തിരുവല്ല: മതങ്ങൾ തമ്മിലും രാഷ്ട്രങ്ങൾ തമ്മിലും സൗഹൃദവും സമാധാനവും സ്ഥാപിക്കുന്നതിനുള്ള സന്ദേശം പരസ്പരം കൈമാറണം. സ്നേഹമാണ് അഖിലസാരമൂഴിയിൽ എന്നു ഉള്ളൂരിന്റെ സ്നേഹ സന്ദേശം ലോകത്തിന് കൈമാറുവാനും മതേത ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ യുവജനങ്ങൾക്ക് കഴിയണമെന്ന് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വിനു ജോബ് പറഞ്ഞു. അനാംസിന്റെയും പീസ് സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന മതേതര ജനാധിപത്യ സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ റവ. ഡോ.ജോസ് പുന്നമഠം അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി ഇടിക്കുള മുഖ്യപ്രഭാഷണം നടത്തി.പായിപ്പാട് ഗ്രാമപഞ്ചായത്ത് അംഗം മുബാഷ് ഇസ്മായേൽ,ഡോ. സൈമൺ ജോൺ, പി. പി.ജോൺ, ഡോ. ജോസഫ് ചാക്കോ, ജോർജി എബ്രഹാം, ശ്രീനാഥ്, എം.റ്റി.രാജു, ലാലു പോൾ, പി.ജെ കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *